top of page

Why You are Not Losing Weight

ഞാൻ ആദ്യം 10 കിലോ കുറഞ്ഞു. പിന്നീട് എത്ര ഡയറ്റ് നോക്കിയാലും വ്യായാമങ്ങൾ ചെയ്താലും കുറയുന്നില്ല. എന്താണ് ഇതിനു കാരണം ?

വളരെ സാധാരണായി കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. weight loss plateau എന്ന് ഇതിനെ പലരും വിളിക്കുന്നു. ഇതിന്റെ പ്രധാനകാരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

1 . ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ കുറവ് അല്ലെങ്കിൽ അസുന്തലിതാവസ്ഥ.

പഠനങ്ങൾ കാണിക്കുന്നത് നമ്മുടെ ഇന്നത്തെ ഭക്ഷണരീതികളിൽ ആവശ്യമായ പോഷകങ്ങൾ ശരീരത്തിൽ ലഭിക്കുന്നില്ല എന്നതാണ്. പ്രതേകിച്ച് മഗ്നീഷ്യം, വിറ്റമിൻ A , C , E എന്നിവ. അതുപോലെതന്നെ വിറ്റമിൻ D യുടെ കുറവും എപ്പോൾ വളരെ സാധാരണയാണ്. 10 ൽ 9 പേർക്കും ഒമേഗ 3 ഫാറ്റിആസിഡുകൾ കുറവാണെന്നു ചില പഠനങ്ങൾ പറയുന്നു. ഇതെല്ലാം ശരീരത്തിന്റെ പ്രവർത്തനങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവുകൾ, ഉപാപചയം (metabolism) എന്നിവ നിയന്ത്രിക്കുന്ന ഘടകങ്ങൾ. ഇത്തരം പോഷകങ്ങൾ കുറയുന്നത് അമിതവണ്ണത്തിനു രോഗാവസ്ഥക്കും കാരണമാകുന്നു. അതുകൊണ്ടുതന്നെ അമിതവണമെന്ന് പറയുന്നത് പോഷകാഹാരങ്ങളുടെ കുറവാണ്‌.

നമ്മൾ ആവശ്യത്തിനുള്ള നല്ല ഭക്ഷണങ്ങൾ പോഷകസമൃധമായ ഭക്ഷണങ്ങൾ കഴിക്കുന്നില്ല എന്നതാണ് ചുരുക്കം.

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ കലോറി കൂടുതൽ ഉള്ളതുകൊണ്ട് മാത്രം പോഷകങ്ങൾ ഉണ്ടാകണം എന്നില്ല. പ്രതേകിച്ച് ജങ്ക് ഫുഡുകൾ, ഫാസ്റ്റ് ഫുഡുകൾ, കൂടുതൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, കൂടുതൽ സംസാരിച്ചെടുത്ത പൊടികൾ, മൈദാ പോലുള്ളവ, ജ്യൂസുകൾ, എന്നിവ. ഇവയെല്ലാം കലോറികൂടുതൽ ആണെങ്കിലും, പോഷകാംശങ്ങൾ, നാരുകൾ എന്നിവ ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ശരീരം നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയില്ല എന്ന് മനസിലാക്കുക. എന്ന് മാത്രമല്ല , ഇത്തരം ഭക്ഷണങ്ങൾ കൂടുതൽ ഭക്ഷണങ്ങൾ നമ്മെ കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

എസ്കസോയിൽ ഞങ്ങൾ നിങ്ങളെ ഭക്ഷണത്തിന്റെ പ്രാധന്യവും ആവശ്യകതയും പഠിപ്പിക്കുന്നു. ഏതെല്ലാമാണ് നല്ല ഭക്ഷണങ്ങൾ ഏതെല്ലാം മോശം ഭക്ഷണങ്ങൾ എന്നിവയും ഏതെല്ലാം ഭക്ഷണമാണ് തമ്മിൽ ചേരേണ്ടത്എന്നും ഞങ്ങൾ മനസിലാക്കി തരുന്നു. ഭക്ഷണമാണ് ലോകത്തിലെ ഏറ്റവും നല്ല മരുന്ന് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.

2 . നമ്മുടെ അന്നപഥത്തിലെയും ആമാശയത്തിലെയും നല്ല ജീവനുകൾ (Bacteria)

നമ്മുടെ അന്നപഥത്തിൽ 1000 ൽ അധികം വർഗത്തിൽപ്പെട്ട കൊടികണക്കിനു ജീവാണുക്കൾ വസിക്കുന്നു. ശരീരത്തിലെ ഒരു അത്ഭുതപ്രതിഭാസമാണ് ഈ ആവാസവ്യവസ്ഥ. നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ വരെ നിയത്രിക്കുന്നതിൽ ഇവ വലിയ പങ്ക് വഹിക്കുന്നു. നമ്മുടെ ശരീരഭാരവും ഉപാപചയവും വരെ ഇവ സ്വാധീനിക്കുന്നു. ചില ജീവനുകൾ ഭക്ഷണത്തിൽ നിന്നും കൂടുതൽ ഊർജം ആഗിരണം ചെയ്യുന്നു, അങ്ങിനെ ശരീരഭാരം കൂടുന്നു. എന്നാൽ ചിലതു കുറച്ചുമാത്രം ഊർജം ആഗിരണം ചെയ്യുന്നു. ശരീരഭാരം കുറയുകയും ചെയ്യുന്നു. ചില ജീവവാണുക്കൾ ഇൻസുലിൻ പ്രതിരോധം കൂട്ടുന്നു. പലവിധ ജീവിത ശൈലീ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. വിഷാദരോഗങ്ങൾ, സ്ട്രെസ് , ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നിവക്കും പ്രധാന കാരണമായി പറയുന്നത് ഈ ആവാസവ്യവസ്ഥയുടെ താളം തെറ്റാണ്. അതുകൊണ്ടുതന്നെ നമ്മുടെ അന്നപഥത്തിലെയും ആമാശയത്തിലെയും നല്ല ജീവാണുക്കളെ നിലനിർത്തുകയും മോശമായവയെ പുറംതള്ളേണ്ടതുമാണ്. അതിനായി താഴെ പറയുന്ന കാര്യങ്ങൾ വളരെ ലളിതമായി നമുക്ക് ചെയ്യാം.

- ധാരാളം ഇലക്കറികൾ, നട്ട്സ്‌ വിത്തുകൾ എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപെടുത്തുക. ഇളകാരികളിലെയും ന്റ്‌സിലെയും ഫൈബർ നല്ല ജീവാണുക്കളുടെ ഭക്ഷണമാണ്.

- നല്ല കൊഴുപ്പുകൾ ( ഒമേഗ 3 ഫാറ്റി ആസിഡുകൾ, മത്സ്യം,വെളിച്ചെണ്ണ, ഒലിവ് ഓയിൽ, നട്സ് , സീഡ്‌സ്, ബട്ടർ, നെയ് ) എന്നിവയിലെല്ലാം നല്ല ഫാറ്റുകൾ അടങ്ങിയിരിക്കുന്നു.

- തേങ്ങാ, തേങ്ങാപാൽ, വെളിച്ചെണ്ണ എന്നിവ ധാരാളമായി ഉപയോഗിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ് (MCT) നല്ല ബാക്റ്റീരിയകളെ സഹായിക്കുന്നു, ഒപ്പം ശരീരഭാരം കുറക്കുന്നു.

- മോശം കൊഴുപ്പുകൾ പൂർണമായും ഒഴിവാക്കുക, വെജിറ്റബൾ ഓയിലുകൾ, ഹൈഡ്രോജിനേറ്റഡ് ഓയിലുകൾ, ഹൈ റിഫൈൻഡ് ഓയിലുകൾ എന്നിവ.

- പുളിപ്പിച്ച ഭക്ഷണങ്ങൾ (fermented foods ) - തൈര്, മോര്, ഉപ്പിലിട്ടവ എന്നിവ. ഇവ നല്ല ജീവാണുക്കൾ വർധിക്കാൻ സഹായിക്കുന്നു.

- മോശം ഭക്ഷണങ്ങൾ, പാക്കറ്റ് ഫുഡുകൾ, ജങ്ക് ഫുഡുകൾ, ധാരാളം പഞ്ചസാര അടങ്ങിയ, കൃത്രിമ ഭക്ഷണങ്ങൾ, രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ തീർത്തും ഒഴിവാക്കണം

3 . പരിസ്ഥിതിയിലെ വിഷാംശങ്ങൾ

നമുക്ക് ചുറ്റുപാടുമുള്ള പല മാലിന്യങ്ങളും, നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നതായി പാദനനാണ് കാണിക്കുന്നു.പ്ലാസ്റ്റിക്കുകൾ, കീടനാശിനികൾ, മെർക്കുറി. സിങ്ക്, ലെഡ്,ആർസെനിക് , എണ്ണിയവ നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. സാരരീരഭാരം കൂടുന്നതിന് കാരണമാകുന്നു. ഇത്തരം ശരീരഭാരം കൂട്ടുന്ന വിഷയങ്ങളെ ഒബെസോജിനിക് (Obesogenic ) എന്ന് പറയുന്നു. ഇത്തരം വിഷാംശങ്ങൾ ഒഴിവാക്കുന്നതിന് താഴെ പറയുന്നവ ശ്രദ്ധിക്കാം.

- സാധ്യമെങ്കിൽ ഓർഗാനിക് ഭക്ഷണങ്ങൾ കഴിക്കുക

- മെർക്കുറി അടങ്ങിയ മത്സ്യം ഒഴിവാക്കുക. പ്രതേകിച്ചും വലിയ മൽസ്യങ്ങൾ.

- കുടിവെള്ളം ഫിൽറ്റർചെയ്തു മാത്രം ഉപയോഗിക്കുക, റിവേഴ്‌സ് ഓസ്മോസിസ് (RO) ഫിൽറ്ററുകൾ ഉണ്ടെങ്കിൽ നല്ലത്

- 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

- ധാരാളം ഇലക്കറികൾ കഴിക്കുക. പ്രതേകിച് ക്രൂസിഫെറസ് വെജിറ്റബിൾസ് ( കാബേജ്, ബ്രോക്കോളി, എന്നിവ)ഇതിലെ ഫൈബർ മലബന്ധം തടയും , മാലിന്യങ്ങൾ ശരീരത്തിൽ നിന്നും പുറംതള്ളുന്നതിനു സഹായിക്കും

- വിയർക്കുന്നത് നല്ലതാണു. അല്പം വ്യായാമങ്ങൾ ദിവസം ഉൾപെടുത്തുക. വിയർപ്പിലൂടെ ധാരാളം മാലിന്യങ്ങൾ പുറംതള്ളപ്പെടും

- നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ചു വിറ്റമിൻ കുറവുകളുണ്ടെങ്കിൽ സപ്പ്ളിമെൻറ്സ് കഴിക്കുക.

4 . അണുബാധകൾ / ഇൻഫ്ളമേഷൻസ്

നിങ്ങൾക്ക് എന്തെകിലും തരത്തിലുള്ള അണുബാധകളോ (infection) ഇൻഫ്ളമേഷൻസ്‌ ഉണ്ടോ എന്ന് പരിശോധിക്കുക. അലർജികൾ, ആസ്ത്മ, ആർത്രൈറ്റിസ്, എന്നിവയെ കൂടാതെ പ്രമേഹം, അമിതവണ്ണം, എന്നിവയും ഇൻഫ്ളമേഷൻസ് ആണ്. കൂടാതെ വിഷാദരോഗങ്ങൾ, സ്ട്രെസ്, ഉൽകണ്ഠ, ഹൃദ്രോഗങ്ങൾ, കാൻസർ എന്നിവയും. ഭാരം കൂടുന്നതിനനുസരിച് നിങ്ങളുടെ കൊഴുപ്പുകോശങ്ങൾ ഇൻഫ്ളമേറ്ററി മോളിക്യൂൾസ് (കോശങ്ങൾ ) ഉല്പാദിപ്പിക്കുന്നു. ഏതു വീണ്ടും ഭാരം കൂട്ടുന്നതിനും, അസുഖങ്ങൾ വരുത്തുന്നതിനും കാരണമാകുന്നു.

ഇതിനു പുറമെ ചില അണുബാധകളുംഭാരം കൂടുന്നതിനും, കുറയാതെനിൽക്കുന്നതിനും കാരണമാകുന്നു.

- ചില വൈറസുകൾ

- ഫങ്കൽ വിഷങ്ങൾ

- ഫുഡ് അലർജി - ഗ്ളൂട്ടൻ / ഡയറി

5. ഉപാപചയം ( Metabolism )

നമ്മുടെ ശരീരത്തിലെ ഊർജ സ്രോതസുകളാണ് മൈറ്റോകോൺഡ്രിയ (Mitochondria ). ഓരോ കോശത്തിലും ആയിരകണക്കിന് ഇത്തരം സൂത്രകണികകൾ കാണുന്നു. നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ, കഴിക്കുന്ന ഭക്ഷണം എന്നിവയെ ഉർജ്ജമാക്കി മാറ്റുക എന്നതാണ് മൈറ്റോകോൺഡ്രിയ ചെയുന്നത്. നിങ്ങളുടെ മൈറ്റോകോൺഡ്രിയ നിഷ്‌ക്രിയമാണെങ്കിൽ ഈ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഉപാപചയ പ്രവർത്തങ്ങൾ സാവധാനത്തിലാകുകയും ചെയുന്നു. ഇതിനെ സ്ലോ മെറ്റബോളിസം (slow metabolism ) എന്ന് വിളിക്കുന്നു. ധാരാളം കാര്യങ്ങൾ മൈറ്റോകോൺഡ്രിയയുടെ എണ്ണത്തെയും പ്രവർത്തനത്തെയും ബാധിക്കുന്നു. അതിൽ പ്രധാനമാണ് ഭക്ഷണരീതികൾ. (Diet).കൂടുതൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ,റിഫൈൻഡ് അന്നജം , ജ്യൂസുകൾ, പ്രോസെസ്സഡ് ഫുഡുകൾ, എന്നിവ മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനഭാരം കൂട്ടുന്നു. അവ നശിക്കുന്നത് കാരണമാകുന്നു. വളരെ ചെറുപ്പത്തിലേ പ്രായം തോന്നിക്കുക, പ്രമേഹം, ഹൃദ്രോഗങ്ങൾ, ഡിമെൻഷ്യ എന്നിവക്ക് ഏതു കാരണമാകുന്നു.

ഇത്തരം സൂത്രകണികകളുടെ പ്രവർത്തനം ഉർജ്ജസ്വലമാകുന്നതിനു നല്ല ഭക്ഷണങ്ങൾ കഴിക്കുക, വിഷാംശങ്ങൾ കുറക്കുക, നല്ല ജീവാണുക്കളെ നിലനിർത്തുക. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

6. ഹോമോണുകളുടെ അസുന്തലിതാവസ്ഥ/ താളംതെറ്റൽ

ശരീരഭാരം കൂടുന്നതിന്റെയും കുറയാതെ നിൽക്കുന്നതിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇൻസുലിൻ പ്രതിരോധം. കൊഴുപ്പിന്റെ വളമാണ് ഇൻസുലിൻ. ശരിയായ ഭക്ഷണങ്ങൾ ശരിയായ സമയത്തു കഴിച്ചാൽ മാത്രമേ ഇതു മാറ്റിയെടുക്കാൻ നമുക്ക് സാധിക്കുകയുള്ളു.

മറ്റ് പ്രധാന ഹോർമോണുകളാണ് തൈറോയിഡ് , കോർട്ടിസോൾ , സെക്സ് ഹോര്മോണുകളായ ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നിവ.

a . തൈറോയിഡ് ഹോമോ - ഏറ്റവും സാധാരണയായി കാണുന്നതാണ് ഹൈപ്പോ തൈറോയിഡിസം അല്ലെങ്കിൽ കുറഞ്ഞ തൈറോയ്ഡ് പ്രവർത്തനം. അഞ്ചിൽ ഒന്ന് സ്ത്രീകൾക്കും, പത്തിൽ ഒന്ന് പുരുഷന്മാരിലും ഇത് കാണുന്നു. ഗ്ളൂട്ടൻ ഇന്റോളേറെൻസ്, കീടനാശിനികൾ, പോഷകാഹാരകുറവുകൾ, ഹെവി മെറ്റൽ വിഷാംശങ്ങൾ, എന്നിവ പ്രധാന കാരണങ്ങളാണ്. നമ്മുടെ തൈറോയിഡ് ഭംഗിയായി പ്രവർത്തിക്കുന്നതിന് സെലീനിയം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, സിങ്ക്, അയഡിൻ എന്നിവ അത്യാവശ്യമാണ്. ഭാരം കുറയാതെ നിൽക്കുന്നതിൽ ഒരു പ്രധാന വില്ലനാണ് ഹൈപ്പോ തൈറോയിഡിസം. ( നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് ആവശ്യമായ ടെസ്റ്റുകൾ - TSH, Free T 3, T 4 , തൈറോയ്ഡ് ആന്റിബോഡി, തൈറോയിഡ് പെറോക്സിഡസ്, ആന്റി തൈറോഗ്ലോബുലിൻ ആന്റിബോഡി (TGAb), റിവേഴ്‌സ് T3 , വിറ്റമിൻ D , സിങ്ക് , അയഡിൻ - ചെയുക. )അണുബാധകളും ഇൻഫ്ളമേഷനുകളും റിവേഴ്‌സ് T 3 കൂട്ടും .

- ശരിയായി ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ക്രൂസിഫെറസ് വെജിറ്റബിൾസ് വേവിക്കാതെ കഴിക്കരുത്. വേവിച്ചു മാത്രം കഴിക്കുക, സോയാബീൻ ഒഴിവാക്കുക.

- മത്തങ്ങാ കുരു കഴിക്കുക. ഇതിൽ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നു.

- വിറ്റമിൻ D, അയഡിൻ എന്നിവ ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിക്കുക.

b. കോർട്ടിസോ ഹോമോൺ (cortisol)

ഭാരം കൂടുന്നതിന്റെ, കുറയാതെ നിൽക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണമാണ് കോർട്ടിസോൾ അഥവാ സ്ട്രെസ് ഹോർമാൺ. ശരിയായ അളവിൽ ശരീരത്തിന് അത്യാവശ്യമാണ് കോർട്ടിസോൾ. പെട്ടെന്നുള്ള എനർജി പുറപ്പെടുവിക്കുന്നതിനും, പെട്ടെന്ന് ഓടുന്നതിനും, ഒരു അപകടാവസ്ഥയെ ഭംഗിയായി തരണം ചെയുന്നതിനും കോർട്ടിസോൾ ആവശ്യമാണ്. പക്ഷെ, ധാരാളമായി ഉല്പാദിപ്പിക്കപെടുന്പോൾ , തുടർച്ചയായി ശരീരത്തോട്ടിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. വയറിന് ചുറ്റുമുള്ള കൊഴുപ്പുകൂടുന്നു. അധിക രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. നമ്മുടെ പേശികൾ കുറയുന്നു. സ്‌ട്രെസ് നമുക്ക് പൂർണമായും ഒഴിവാക്കാനാവില്ല എങ്കിലും ശ്വസനവ്യായാമങ്ങൾ, യോഗ, മെഡിറ്റേഷൻ, വ്യായാമങ്ങൾ, എന്നിവയിലൂടെ ഒരു പരിധിവരെ കുറക്കാവുന്നതാണ്.

c. സെക്സ് ഹോമോണുകൾ - ഈസ്ട്രജൻ , ടെസ്റ്റോസ്റ്റിറോ

സെക്സ് ഹോര്മോണുകളുടെ പ്രവർത്തനം താളം തെറ്റിയാലും ഭാരം കുറയാതെ നിൽക്കുന്നതിന് കാരണമാകുന്നു. കൂടുതൽ പഞ്ചസാര, റിഫൈൻഡ് അന്നജങ്ങൾ, മദ്യം, എന്നിവ ഈസ്ട്രജൻ കൂട്ടുന്നു. നമ്മുടെ അന്നപഥത്തിലെ ആവാസവ്യവസ്ഥ ഭംഗിയാക്കി നിലനിർത്തുക എന്നതാണ് പ്രധാനം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കുറയുന്നതും, കൂടുതൽ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ,എന്നിവയുടെ ഉപയോഗവും നമ്മുടെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുകയും, ഈസ്ട്രജൻ കൂട്ടുകയും, ശരീരത്തിലെ മാലിന്യങ്ങൾ ശരിയായി പുറംതള്ളുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയും.


സ്ത്രീകളിൽ ഈസ്ട്രജൻ കൂടുന്നത് നീർക്കെട്ട്, ഫൈബ്രോയ്ഡ്സ്, ആർത്തവ സമയത്തെ അമിത രക്തസ്രാവം എന്നിവക്ക് കാരണമാകും.

പുരുഷന്മാരിൽ രോമം കൊഴിയുക, വയറ് ചാടുക, സ്തനങ്ങൾ വളരുക എന്നീ പ്രശ്നങ്ങൾ കാണപ്പെടും.

ആണുങ്ങളിലെ ടെസ്റ്റോസ്റ്റിറോൺ കുറയുന്നത് വേഗത്തിൽ പ്രായം തോന്നിക്കുന്നതിന് കരമാകും. വ്യംങ്ങളുടെ കുറവ് മദ്യപാനം, സ്ട്രെസ് , പരിസ്ഥിതിയിലെ വിഷാംശങ്ങൾ എന്നിവ ടെസ്റ്റോസ്റ്റിറോൺ കുറയാൻ കാരണമാകുന്നു. ഏതു മൂലം പേശികൾ കുറയുന്നു. കൊഴുപ്പ് കൂട്ടുന്നു, ലൈംഗിക ശേഷി കുറയുന്നു, ക്ഷീണം കൂടുന്നു, അസ്ഥികളുടെ ബലക്ഷയം കൂടുന്നു.

ശ്രദ്ധിക്കുക , നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോൾ ആണ് സെക്സ് ഹോർമോൺസ് ഉല്പാദിപ്പിക്കുവാൻ സഹായിക്കുന്നത്. തീരെ കൊഴുപ്പില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത്, കൊളസ്‌ട്രോൾ അനാവശ്യമായി കുറക്കുന്നത് ഇത്തരം ഹോർമോണുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു.

7. പാരബര്യം ശരീരഭാരത്തെ സ്വാധീനിക്കുമോ ?

ചില ജനിതകഘടകങ്ങൾ ഉണ്ട് എന്ന് തന്നെയാണ് പഠനങ്ങൾ കാണിക്കുന്നത്. നിങ്ങളുടെ വീട്ടിൽ ആർകെങ്കിലും പ്രമേഹമോ അമിതവണ്ണമോ ഉണ്ടെങ്കിൽ, നിങ്ങൾ പ്രതേക മനുഷ്യവംശത്തിൽ (race) ( ഇന്ത്യൻ, മധ്യ പൂർവേഷ്യ, അമേരിക്കൻ) എന്നിങ്ങനെ നിങ്ങൾ അന്നജത്തിന് പ്രതിരോധം ( carbohydrate intolerance ) കൂടുതൽ ഉള്ള വ്യക്തി ആയിരിക്കാം. അല്പം പഞ്ചസാരയോ സ്റ്റാർച്ചോ ചെന്നാൽ നിങ്ങളുടെ ശരീരം കൂടുതലായി ഇൻസുലിൻ ഉല്പാദിപ്പിച്ചേക്കാം, ഇത് ഭാരം കൂടുന്നതിനും, വിശപ്പും ക്ഷീണവും കൂട്ടുന്നതിനും കാരണമാകാം. എന്നാൽ ശരിയായ ഒരു ജീവിതശൈലീയും ഭക്ഷണക്രവുമുണ്ടെങ്കിൽ തീർച്ചയായും ഇതെല്ലാം ഒഴിവാക്കാവുന്നതാണ്.



#Apples #HealthyEating

1 view0 comments

Recent Posts

See All
bottom of page