top of page

പ്രസവവും അമിതവണ്ണവും

എസ്കാസോയിൽ രണ്ടു മൂന്ന് വർഷം മുൻപ് വന്ന ഒരു സ്ത്രീ, അവർ പ്രസവത്തിന് ശേഷം വണ്ണം കുറയ്ക്കാൻ പോയ കഥ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.. ആ സ്ത്രീയും അവരുടെ അമ്മയും കൂടിയാണ് എസ്കാസോയിൽ കൺസൽറ്റേഷനു വന്നത്. അമ്മയാണ് ആദ്യം സംഭവം പറഞ്ഞു തുടങ്ങുന്നത്. അവരുടെ മകളുടെ, അതായത് കൺസൽറ്റേഷനു വന്നിരിക്കുന്ന സ്ത്രീയുടെ പ്രസവം കഴിഞ്ഞു ഒരു മാസത്തിന് ശേഷം ഒരു ദിവസം രാവിലെ, മകളെ കാണാനില്ല. ഒരു മാസമായ കുട്ടിയെ ആയയെ ഏല്പിച്ചുകൊണ്ടാണ് അവർ പോയിരിക്കുന്നത്. രാവിലെ 7 മണിയായപ്പോൾ മകൾ അമ്മയെ ഫോണിൽ വിളിച്ചു, എന്നിട്ട് പറഞ്ഞു, ഞാൻ വണ്ണം കുറയ്ക്കാൻ ഒരു സ്ഥലത്തു വന്നിരിക്കുകയാണ്, വണ്ണം കുറഞ്ഞിട്ടെ ഇനി തിരിച്ചു വരികയുള്ളു. 'അമ്മ കഞ്ഞിന്റെ കാര്യമൊക്കെ ഓർമിപ്പിച്ചു. പക്ഷെ രക്ഷയൊന്നുമില്ല. വണ്ണം കുറയ്ക്കണം എന്ന ഉറച്ച തീരുമാനത്തിലാണ് ഈ മകൾ. അന്ന് വൈകീട്ട് 6 മണിയോടെ അടുത്ത ഫോൺ കോൾ അമ്മയ്ക്ക് വന്നു. അത് പക്ഷെ ജില്ലാ ആശുപത്രിയിൽ നിന്നായിരുന്നു. അവർ പറഞ്ഞു, മകളെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഡ്രിപ് ഇട്ടിരിക്കുകയാണ്. ഒരു മണിക്കൂർ കഴിഞ്ഞു വന്നാൽ കൊണ്ട് പോകാം. അമ്മ ആശുപത്രിയിൽ പോയി മകളെ വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ട് വന്നു.


'അമ്മ ഇത്രയും പറഞ്ഞതിന് ശേഷമാണ് ഈ സ്ത്രീ സംസാരിച്ചു തുടങ്ങിയത്. അവർ പറഞ്ഞത്, വണ്ണം കുറയ്ക്കാൻ രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി ഒരു സ്ഥലത്തെത്തി. അവിടെ ചെന്നപ്പോൾ വെള്ള ഉടുപ്പൊക്കെ കൊടുത്തു അവർ ഇവരെ ടെറസ്സിന്റെ മുകളിൽ കൊണ്ട് നിർത്തി കുറെ വെയിൽ കൊള്ളിച്ചു. വെയിൽ കൊള്ളുന്നത് നല്ലതാണ്. പ്രത്യേകിച്ച് നമ്മുടെയൊക്കെ വിറ്റാമിന് D വളരെ കുറഞ്ഞിരിക്കുന്ന ഈ അവസ്ഥകളിൽ എന്ന് ഞാനും വിചാരിച്ചു. ഒരു മണിക്കൂർ വെയിൽ കൊണ്ടതിന് ശേഷം ഒരു ഗ്ലാസ് പച്ചക്കറി ജ്യൂസ് കുടിക്കാൻ കൊടുത്തു. അതിനു ശേഷം അല്പം വ്യായാമങ്ങളൊക്കെ ചെയ്യിച്ചു. ഉച്ചയ്ക്ക് അല്പം പച്ചക്കറി സലാഡും ജ്യൂസും. പിന്നെ ശരീരത്തിൽ എന്തൊക്കെയോ പുരട്ടി വീണ്ടും വെയിലത്തുതന്നെ. ഇങ്ങനെ സമയം മുൻപോട്ട് പോയി, വൈകിട്ട് 4 മണിയോട് കൂടി തളർന്ന് വീണ ഇവരെ വേഗം തന്നെ ആശുപത്രിയിൽ കൊണ്ടുപോയി ഡ്രിപ് ഇട്ട് കിടത്തി. പിന്നെയാണ് അമ്മയെ വിളിക്കുന്നതും 'അമ്മ വന്ന് വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ട് പോകുന്നതും.


ഞാൻ അവരോട് ചോദിച്ചു, എന്തിനാണ് വണ്ണം കുറയ്ക്കുന്നത്. എന്തുകൊണ്ടാണ് പ്രസവം കഴിഞ്ഞാൽ വണ്ണം വയ്ക്കുന്നത്? അതൊരു കുറവാണോ? ഒരു വ്യക്തിയുടെ കുറ്റമാണോ? ശരീരത്തെ ശിക്ഷിക്കുകയാണോ വേണ്ടത്? ഒന്നിനും ഉത്തരമില്ല. ശരീരം ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ ശ്രമിക്കാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.


എസ്കാസോയിൽ എൻ്റെ അടുത്തു കൺസൽറ്റേഷനു വരുന്ന അമ്മമാർ പ്രത്യേകിച്ച് പുതിയ അമ്മമാർ പറയുന്ന ആദ്യത്തെ കാര്യമാണ്, പ്രസവത്തിന് മുൻപ് അല്ലെങ്കിൽ കല്യാണത്തിന് മുൻപ് ഞാൻ 50 -55 കിലോയെ ഉണ്ടായിരുന്നുള്ളു. പ്രസവത്തിന് ശേഷമാണ് ഞാൻ ഇത്രയും വണ്ണം വച്ചത്. എത്ര ഡയറ്റ് നോക്കിയാലും ഈ വണ്ണം കുറയുന്നില്ല.

ഒന്നാമതായി മനസ്സിലാക്കേണ്ടത്, ഗർഭധാരണത്തിന് ശേഷം ശരീരഭാരം കൂടുക എന്നത് സാധാരണയായ കാര്യമാണ്. ദൈവം സ്ത്രീകൾക്ക് കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹമാണ് എന്ന് തന്നെ പറയാം. ഗർഭണിയായിയിരിക്കുമ്പോൾ വയറിന് ചുറ്റും, അരക്കെട്ടും കാലുകളും വണ്ണം കൂടുന്നു. കുട്ടിയുടെ ഭാരം താങ്ങുന്നതിന് വേണ്ടിയാണിത്. പ്രസവത്തിനു ശേഷം ഭക്ഷണശീലങ്ങൾ സാധാരണ നിലയിലാണെങ്കിൽ ഈ ഭാ